Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Cancellations

ഹൂ​തി ആ​ക്ര​മ​ണം: നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​റ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ആ​റ് ഗ​ൾ​ഫ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ആ​കാ​ശ എ​യ​ർ, ഫ്ലൈ​നാ​സ്, ഇ​ൻ​ഡി​ഗോ എ​ന്നീ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. 12ന് ​ആ​കാ​ശ എ​യ​റി​ന്‍റെ മൂ​ന്ന് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന് റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ

ഫ്ലൈ​നാ​സ് എ​ക്സ് വൈ 399/400 - ​കൊ​ച്ചി-​റി​യാ​ദ്-​കൊ​ച്ചി
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് IX 476 - ദോ​ഹ-​കൊ​ച്ചി
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് IX 475 - കൊ​ച്ചി-​ദോ​ഹ
ആ​കാ​ശ എ​യ​ർ ക്യൂ​പി 523 - കൊ​ച്ചി-​റി​യാ​ദ്
ആ​കാ​ശ എ​യ​ർ ക്യൂ​പി 550 - കൊ​ച്ചി-​ജി​ദ്ദ


ശ​നി​യാ​ഴ്ച കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 309 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ല് സൗ​ദി പൗ​ര​ന്മാ​രും ര​ണ്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. അ​മേ​രി​ക്ക, ഈ​ജി​പ്ത്, ജോ​ർ​ദാ​ൻ, സി​റി​യ, പ​ല​സ്തീ​ൻ, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​രോ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ലു​ണ്ട്.

ക​ഴി​ഞ്ഞ ആ​റി​നും ഏ​ഴി​നും റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും അ​ബ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും നേ​രെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 36 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ജി​എ​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ത​ട​സം നേ​രി​ടു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ സി​യാ​ൽ അ​റി​യി​ച്ചു

Latest News

Corehub Up